Friday, December 31, 2010

ഈയാംപാറ്റ

അവള്‍ പറഞ്ഞത് വീണ്ടും എന്റെ മനസ്സില്‍ കൂടി കടന്നു പോയി .
"എവടെ വേണമെങ്കിലും ഞാന്‍ ഇറങ്ങി വരം"
എന്റെ ഏകാന്ത ജീവിതത്തിലെ ആദ്യ വിജയമാന്നു അവള്‍ .കുറച് അപ്പുറത്തുള്ള റെയില്‍വേ ട്രാക്കിലൂടെ അതി വേഗത്തില്‍ ട്രെയിന്‍ കടന്നു പോയത് അന്ന് ആദ്യമായി ഞാന്‍ ശ്രദ്ധിച്ചു ,അതിന്റെ ശബ്ദം എന്നെ അസ്വസ്ഥമാക്കി .ഇന്നു ആദ്യമായാണ് എന്റെ ഈ മുറി എത്ര ചെരുതാനെന്ന്നു എനിക്ക് ബോധ്യമാകുന്നത്‌ .നഗരത്തിന്റെ കോലാഹലങ്ങളുടെ അടുക്കളപുരത് എന്റെ മുറി .മാസ വാടക മുന്നൂറി അന്ബത് രൂപ ,മുറിയിലുള്ള ഏക വെളിച്ചം അന്പത് വാട്റ്റ്‌ ബള്‍ബ്‌.മുറിയുടെ മൂലയില്‍ ഉള്ള തടി കട്ടിലില്‍ കീറിപറഞ്ഞ മെത്ത.മൂട്ടയും പാറ്റയും സുഖമായി എന്റെ കൂടെ ഇവടെ വിരഹിക്കുന്നു .അപ്പുര്രമുള്ള ഓടയില്‍ നിന്നുള്ള ഗന്ധം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇന്നു എന്നെ ഒക്കാനപെടുത്തി.
ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ എന്റെ പരിമിധികള്‍ മനസിലാക്കുന്നത് .സത്യത്തില്‍ എനിക്ക് പരിമിധികളെ ഒള്ളു ....ഒരു ഉണക്ക വക്കീല്‍ തെണ്ടിയുടെ പരിമിധികള്‍ ..മനസില്ലാക്കാന്‍ വളരെ വൈകി .
ഒരു പാറ്റ പറന്നു വന്നു ചുമലില്‍ ഇരുന്നു ...അവള്‍ക്കു പാറ്റയെ പേടിയായിരുന്നു .നെഞ്ചില്‍ വല്ലാത്ത ഭാരം ..കണ്ണുകളില്‍ നനവ്‌ പടരുന്നു ...ബള്‍ബിന്റെ വെളിച്ചത്തില്‍ ഈയാംപാറ്റകല്‍ പാറി പറക്കുന്നു ...ചിലത് ചിറകു കൊഴിഞ്ഞു താഴെ വീഴുന്നു. അവള്‍ എനിക്കൊരു ഭാരമാണ് .ഞാന്‍ പോലും എനിക്കൊരു ഭാരമാവുകയാണ് . ട്രക്കിലൂടെയുള്ള അടുത്ത ട്രെയിന്‍ പതിനൊന്നു മണിക്കാണ് .
അടുത്ത ദിവസത്തിലെ പത്രത്തിലെ ചെറിയ കോളം വായിച്ചു :അഞ്ജാത ജഡം കണ്ടുകിട്ടി

1 comment:

comments